Skip to main content

    തണ്ണീര്‍ തടങ്ങളാ‍ൽ സമ്പന്നമാണ് കേരളം.  ഇവ വര്‍ഷത്തിൽ കൂടുതൽ സമയങ്ങളിലും തരിശായി തന്നെ നിലനില്‍ക്കുന്നു.  താഴ്ന്ന പ്രദേശങ്ങളിലെ നെല്‍വയലുകൾ വര്‍ഷത്തി‍ൽ നാല് മാസക്കാലയളവി‍ൽ നെ‍ല്‍കൃഷി ചെയ്യുന്നതിനും ബാക്കിയുള്ള 8 മാസങ്ങളില്‍ തരിശായും നിലനിര്‍ത്തിവരുന്നു.  ചെറിയ മാറ്റങ്ങള്‍ വരുത്തി മത്സ്യകൃഷി കൂടി ഈ കൃഷിയിടങ്ങളി‍ൽ നടത്താനാകും.  ഈ വിധത്തിലുള്ള സംയോജിത കൃഷി സംവിധാനം, ഒരു സുസ്ഥിരമായ കൃഷി രീതി ആയതിനാൽ, കീടനാശിനി, വളം എന്നിവയുടെ ഉപയോഗം കുറയ്ക്കാനാകും.  അനുയോജ്യമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി നടപ്പിലാക്കാവുന്നതാണ്.  പ്രത്യേകമായി സജ്ജമാക്കിയ നഴ്സറി ഭാഗത്ത്, മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.  45 ദിവസത്തെ പരിപാലനത്തിന് ശേഷം കുളത്തിലേക്ക് തുറന്ന് വിട്ട് മിതമായ രീതിയിൽ കൈതീറ്റയും നല്‍കിയാണ് മത്സ്യകൃഷി നടത്തുന്നത്.

    യൂണിറ്റ് (ഒരു ഹെക്ട‍ർ ന്) തുക 20 ലക്ഷം രൂപയാണ് (അടിസ്ഥാന വികസന സൌകര്യത്തിന് 12 ലക്ഷവും പ്രവര്‍ത്തന ചെലവുകള്‍ക്കായി 8 ലക്ഷം രൂപയും) അടിസ്ഥാന സൌകര്യ ചെലവുകളില്‍, സ്ഥിര നഴ്സറി കുളങ്ങളും, ബണ്ട് ശക്തിപ്പെടുത്തലുമാണ് ഉള്ളത്.  പ്രവര്‍ത്തന ചെലവുകളിൽ വിത്തിന്റെയും മത്സ്യത്തീറ്റയുടെയും ചിലവ് ഉള്‍പ്പെടുന്നു.  ഇതില്‍ പുതുതായി വികസിപ്പിച്ച ഫാമിൽ ചിലവിന് 40% ഉം, ഇതിനകം വികസിപ്പിച്ചിടുത്ത മോഡൽ ഫാമിന് 20%ഉം പ്രവര്‍ത്തനചിലവാണ് ഉള്ളത്.