Skip to main content

    മൂന്നാമത്തെ പ്രധാനപ്പെട്ട ശുദ്ധജല മത്സ്യയിനമാണ് ആസ്സാംവാള.  ഇവയുടെ വളര്‍ച്ച വേഗത്തിലാണ്. മിക്ക മത്സ്യങ്ങളും അതിജീവിക്കാ‍ൻ വെള്ളത്തിലെ ഓക്സിജ‍ൻ ആശ്രയിക്കുന്നുണ്ടെങ്കിലും, വായുവില്‍ നിന്നുള്ള ഓക്സിജൻ നേരിട്ട് ശ്വസിക്കുന്നതിന് ആസ്സാംവാള മത്സ്യത്തിന് കഴിവുണ്ട്.  ഈ സ്വഭാവം വിവിധതരം പാരസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് ഈ മത്സ്യത്തെ സഹായിക്കുന്നു.

    കുറഞ്ഞത് 0.1 ഹെക്ടർ (25 സെന്റ്) വിസ്തീര്‍ണ്ണത്തിൽ പുതുതായി വികസിപ്പിച്ച ജൈവ സുരക്ഷിത കുളത്തില്‍ ആസാം വാള കൃഷി നടത്താം.  ഒരു ഹെക്ടർ ജലാശയത്തിൽ അഡ്വാന്‍സ് ഫിംഗര്‍ലിംഗ് 25,000 എണ്ണം എന്ന തോതിൽ സംഭരിക്കാവുന്നതാണ്.  ഒരു ഹെക്ടര്‍ പ്രദേശത്തെ യൂണിറ്റ് ചെലവ് 18 ലക്ഷം രൂപ.  ഇതില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 2.3 ലക്ഷം രൂപയും, പ്രവര്‍ത്തന ചിലവുകള്‍ക്കായി 15.7 ലക്ഷം രൂപയുമാണ്.  പുതുതായി വികസിപ്പിച്ച ഫാമില്‍ യൂണിറ്റ് ചെലവിനുള്ള 40% ഉം ഇതിനകം വികസിപ്പിച്ച ഫാമുകളുടെ കാര്യത്തി‍ൽ പ്രവർത്തന ചെലവിന്റെ 20% ഉം ഗ്രാന്റ് ഉണ്ട്.