ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കുള്ള അക്വാകൾച്ചർ
പരിശീലന പരിപാടിയിലേക്ക് 20 നും 30 നു ഇടയ്ക്ക് പ്രായമുള്ള പരിശീലനാർത്ഥികളിൽ നിന്നും
അപേക്ഷ ക്ഷണിക്കുന്നു. പരിശീലനാർത്ഥികൾ ബി.എസ്.സി. അക്വാകൾച്ചർ അല്ലെങ്കിൽ
വി.എച്ച്.എസ്.ഇ. അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ്
ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നൽകുന്നത്. 5 പേർക്ക് മാത്രമായി
നിജപ്പെടുത്തിയ പരിശീലനത്തിൻറെ കാലാവധി 8 മാസമായിരിക്കും. പ്രസ്തുത കാലയളവിൽ
പ്രതിമാസം 10000 രൂപ സ്റ്റൈപ്പൻറ് അനുവദിക്കുന്നതാണ്. താല്പര്യമുള്ളവർ 2025 ജൂലൈ 25നു
മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിൻറ് ഡയറക്ടർ (ട്രെയിനിംഗ്),
കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ് പി.ഒ., ആലുവ എന്ന വിലാസത്തിലേ nifamaluva@gmail.com
എന്ന ഇമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ് അപേക്ഷാ ഫോം ചുവടെ കൊടുക്കുന്നു.
2025 ജൂലൈ 25-നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻ വർഷങ്ങളിൽ ഈ
പരിശീലന പരിപാടിയില്‍ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
അറ്റാച്ച്മെൻ്റ് 1 : നോട്ടീസ്
അറ്റാച്ച്മെൻ്റ് 2 : അക്വാകൾച്ചർ പരിശീലനത്തിനുള്ള അപേക്ഷാ ഫോം

