സംസ്ഥാന ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സില്‍ എസ്സ്.എഫ്.എം.സി.
സംസ്ഥാന സമുദ്ര മത്സ്യബന്ധന മേഖലയില്‍ വിഭവ പരിപാലനവും നിരീക്ഷണവും സംരക്ഷണവും ഫലപ്രദമായി നടപ്പിലാക്കുന്നതിലേയ്ക്കായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം, 1980 ലെ (10 of 1981) വകുപ്പ് 13 എ യുടെ (1) ഉം (4) ഉം ഉപവകുപ്പുകളെ ആധാരമാക്കി കേരള സര്‍ക്കാര്‍ 06.03.2019 ലെ S.R.O നമ്പര്‍ 183/2019 പ്രകാരം സംസ്ഥാന ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സില്‍ (എസ്സ്.എഫ്.എം.സി.) രൂപീകരിച്ചു. ഫിഷറീസ് വകുപ്പിന്‍റെ കീഴിലുള്ള ഗ്രാന്‍റ് ഇന്‍ എയ്ഡ് സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.