കേരള സംസ്ഥാനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തായി സ്ഥിതിചെയ്യുന്നു. 38863 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന ഈ സംസ്ഥാനം ഇന്ത്യയുടെ മൊത്തം വിസ്തൃതിയില്‍ 1.27 % വരുന്നു. ഇന്ത്യൻ തീരത്തിന്റെ ആകെ 10 ശതമാനം ദൈര്‍ഘ്യം വരുന്ന 590 കിലോമീറ്റർ തീരവും, 2.18536 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയാലും സമ്പന്നമാണ് കേരള സംസ്ഥാനം. സംസ്ഥാനത്തെ തീരദേശ മേഖലയുടെ മുഖ്യമായ തൊഴിൽ, ഉപജീവനം എന്നിവ സമുദ്ര മത്സ്യബന്ധന മേഖലയെ ആശ്രയിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ തീരപ്രദേശത്തുള്ള 222 മത്സ്യഗ്രാമങ്ങളുമായി ബന്ധപ്പെട്ട് 10.29 ലക്ഷം ജനങ്ങൾ മത്സ്യബന്ധന തൊഴില്‍ അവരുടെ ഉപജീവനമാര്‍ഗ്ഗമായി കണക്കാക്കുന്നു. കേരളത്തിലെ 9 ജില്ലകളിലായി തീരദേശം വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരദേശങ്ങളും 44 നദികള്‍, 49 ജലസംഭരണികള്‍, 9 ശുദ്ധജലതടാകങ്ങള്‍, 65000 ഹെക്ടർ ഓരുജല പ്രദേശം 46000 ഹെക്ടര്‍ കായൽ പ്രദേശവും അനേകം കുളങ്ങള്‍ ജലസേചന ടാങ്കുകള്‍, അരുവികൾ തുടങ്ങിയവയാൽ സമ്പന്നമായ ഉള്‍നാടൻ വിഭവങ്ങളാൽ കേരളം അനുഗ്രഹീതമാണ്.
ദേശീയ മത്സ്യോല്‍പാദനത്തിൽ 13% കേരളത്തിൽ നിന്നുള്ള മത്സ്യോല്‍പാദനമാണ് ഏകദേശം 5919.06 കോടി രൂപയുടെ കയറ്റുമതിയിലൂടെ സംസ്ഥാന വരുമാനത്തിൽ 3 ശതമാനം മത്സ്യമേഖല നല്‍കുന്നു. ധാരാളം മത്സ്യസമ്പത്തു കൊണ്ടും, വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍കൊണ്ടും കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളികളാലും, കേരളം മുന്നിലാണ്. വന്‍തോതിലുള്ള മഴയും, ധാരാളം നദികളും ഉള്ളതിനാല്‍ മത്സ്യോല്‍പാദനത്തിന് അനുയോജ്യമാണ്. കേരള ഭൂപ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ് ചാകര. ഇത് കാലവര്‍ഷത്തിനുശേഷം ഉണ്ടാകുന്ന ജൈവാവശിഷ്ഠങ്ങളും തീരപ്രദേശത്ത് അടിഞ്ഞുകൂടുന്ന കളിമണ്ണ് എന്നിവയാൽ ജലം ഫലഭൂയിഷ്ഠമാവുകയും നല്ല മത്സ്യ ഉല്പാദനത്തിന് കാരണമാവുകയും ചെയ്യുന്നു.