സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൌൺസിൽ (SFMC)
സംസ്ഥാന സമുദ്രമത്സ്യബന്ധന മേഖലയിൽ വിഭവപരിപാലനവും നിരീക്ഷണവും സംരക്ഷണവും ഫലപ്രദമായി നടപ്പിലാക്കുന്നതിലേയ്ക്കായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം, 1980- ലെ (10 of 1981) വകുപ്പ് 13 എ യുടെ (1) ഉം (4) ഉം ഉപവകുപ്പുകളെ ആധാരമാക്കി കേരള സർക്കാർ 06.03.2019 - ലെ SRO 183/2019 പ്രകാരം സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. KMFR ആക്ടിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്ക് ഗസറ്റ് വിജ്ഞാപനം വഴി ഒരു ത്രിതല സംവിധാനമായി ഫിഷറീസ് മാനേജ്മെന്റ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്.
1. ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിൽ
2. ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ
3. സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ
1. ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിൽ
(എ). ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ
1. ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലവൻ അല്ലെങ്കിൽ മുനിസിപ്പൽ
കോർപ്പറേഷൻ ഡിവിഷൻ - മെമ്പർ ചെയർമാൻ
2. പ്രദേശത്തെ ആധികാരികതയുള്ള മത്സ്യഭവന്റെ മേലധികാരി - മെമ്പർ സെക്രട്ടറി
3. തീരദേശ വാർഡുകളിൽ നിന്നും ഗ്രാമപഞ്ചായത്തിന്റെയോ
മുനിസിപ്പാലിറ്റിയുടെയോ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും
തലവൻ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് അംഗങ്ങൾ - അംഗങ്ങൾ
4. പ്രദേശത്ത് ആധികാരികതയുള്ള ഫിഷറീസ് സഹകരണ സംഘങ്ങളുടെ
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരിൽ നിന്നും സർക്കാർ നാമനിർദ്ദേശം
ചെയ്യുന്ന രണ്ട് അംഗങ്ങൾ - അംഗങ്ങൾ
5. അതേ ഫിഷിംഗ് വില്ലേജിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന
രണ്ട് മത്സ്യത്തൊഴിലാളികളും ഒരു വനിതയും - അംഗങ്ങൾ
(ബി), ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിൽ ചുമതലകൾ
നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ചുവടെ പറയുന്നവയാണ് ഫിഷിംഗ് വില്ലേജ്
മാനേജ്മെന്റ് കൗൺസിലിന്റെ അധികാരങ്ങളും, കർത്തവ്യങ്ങളും. പ്രധാന ചുമതലകളും.
1. തദ്ദേശീയമായ ആവശ്യങ്ങൾ പരിഗണിച്ച് കൊണ്ട് ഒരു വില്ലേജുതല സമുദ്ര മത്സ്യബന്ധന
മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുകയും അതിന് ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിൽ നിന്നും
അംഗീകാരം വാങ്ങുക.
2. ഉത്തരവാദിത്വ മത്സ്യബന്ധനത്തെക്കുറിച്ചും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തെക്കുറിച്ചും സമുദ്ര
മത്സ്യബന്ധന തൊഴിലാളികളുടേയും തീരദേശവാസികളുടേയും ഇടയിൽ ബോധവൽക്കരണം നടത്തുക.
3. ഫിഷിംഗ് വില്ലേജ് തലത്തിൽ മത്സ്യബന്ധനം നടത്തുന്നവരുടേയും തീരദേശവാസികളുടേയും
ഇടയിലുള്ള പ്രശ്നങ്ങളും സാമൂഹിക കലഹങ്ങളും പരിഹരിക്കുക.
4. ഫിഷിംഗ് വില്ലേജിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ
കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സഹായിക്കുക.
5. ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിനെ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിലേയ്ക്കായി
സഹായിക്കുകയും ആ കൗൺസിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യുക.
6. ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ ഏൽപ്പിച്ച കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും
നടപ്പിലാക്കുകയും ചെയ്യുക.
7. സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന സംഗതികളിൽ ജില്ലാ ഫിഷറീസ് മാനേജ്മെന്റ്
കൗൺസിലിന് വിവരങ്ങൾ നൽകുക.
8. നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റ് അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും.
2. ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ
(എ.) ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ
1. ജില്ലാ കളക്ടർ - ചെയർമാൻ
2. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് - മെമ്പർ സെക്രട്ടറി
3. മുനിസിപ്പൽ കോർപ്പറേഷൻ മേയർ
(മുനിസിപ്പൽ കോർപ്പറേഷൻ സമുദ്ര മത്സ്യബന്ധന വില്ലേജ് ഉണ്ടെങ്കിൽ) - അംഗം
4. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് - അംഗം
5. കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രതിനിധി - അംഗം
6. അഞ്ച് അംഗീകൃത മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളിൽനിന്നും സർക്കാർ
നാമനിർദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധി വീതം - അംഗങ്ങൾ
7. സമുദ്ര മത്സ്യബന്ധനത്തിൽ വൈദഗ്ദ്ധ്യമുള്ള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരാൾ - അംഗം
(ബി.) ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ ചുമതലകൾ
നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ചുവടെ പറയുന്നവയാണ് ജില്ലാ ഫിഷറീസ് മാനേജ്മെന്റ്
കൗൺസിന്റെ അധികാരങ്ങളും, കർത്തവ്യങ്ങളും. പ്രധാന ചുമതലകളും.
1. ജില്ലയ്ക്ക് വേണ്ടി സമുദ്ര മത്സ്യബന്ധന മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുകയും സംസ്ഥാന ഫിഷറീസ്
മാനേജ്മെന്റ് കൗൺസിലിന്റെ അംഗീകാരം വാങ്ങുകയും.
2. ഫിഷറീസ് വില്ലേജ് മാനേജ്മെന്റ് കൗൺസിലുകൾ തയ്യാറാക്കിയ വില്ലേജ്തല ഫിഷറീസ്
മാനേജ്മെന്റ് പദ്ധതിയിൻമേൽ ഉചിതമായ തീരുമാനമെടുക്കുക.
3. കാലാകാലങ്ങളിൽ സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ ഏൽപ്പിക്കുന്ന കർത്തവ്യങ്ങളും
അധികാരങ്ങളും നിർവ്വഹിക്കുക.
4. സമുദ്ര മത്സ്യബന്ധനം നടത്തുന്നവരുടെയും തീരദേശവാസികളുടെയും ഇടയിൽ ജില്ലാതല
അവബോധ ക്യാമ്പുകൾ നടത്തുക.
5. ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗൺസിലുകൾ തമ്മിലുള്ളതും അവർ റഫർ ചെയ്യുന്നതുമായ
പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കുക.
6. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ജില്ലയിൽ ഫലപ്രദമായി
നടപ്പിലാക്കുന്നതിന് സഹായിക്കുക.
7. സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിനെ അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിലേയ്ക്കായി
സഹായിക്കുകയും ആ കൗൺസിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യുക.
8. സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന സംഗതികളിൽ സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ്
കൗൺസിലിന് വിവരങ്ങൾ നൽകുക.
9. നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റ് അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും.
3. സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ
(എ.) സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ
1. ഫിഷറീസ് ഡയറക്ടർ - ചെയർമാൻ
2. അഡീഷണൽ ഡയറക്ടർ, ഫിഷറീസ് - വൈസ് ചെയർമാൻ
3. ഡയറക്ടർ, കേന്ദ്ര സമുദ്ര മത്സ്യബന്ധന
ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് - അംഗം
4. ഡയറക്ടർ, കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് - അംഗം
5. സോണൽ ഡയറക്ടർ, ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ - അംഗം
6. സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന ഒരു
മത്സ്യബന്ധന വിദഗ്ദൻ - അംഗം
7. അംഗീകൃത മത്സ്യത്തൊഴിലാളി
ട്രേഡ് യൂണിയനുകളിൽ നിന്നും സർക്കാർ
നാമനിർദ്ദേശം ചെയ്യുന്ന അഞ്ച് പ്രതിനിധികൾ - അംഗങ്ങൾ
8. യന്ത്ര വത്കൃത യാനങ്ങളുടെ ഓപ്പറേറ്റർമാരുടെ
അംഗീകൃത യൂണിയനുകളിൽ നിന്നുള്ള സർക്കാർ
നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി - അംഗം
9. സമുദ്ര വിഭവ സംരക്ഷണത്തിൽ വൈദഗ്ദ്യമുള്ള
സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരാൾ - അംഗം
10. സീ ഫുഡ് എക്സ്പേർട്ടേഴ്സ് അസോസിയേഷന്റെ
(എസ്സ്.ഇ. എ. എൽ. ലോക്കൽ ചാപ്റ്റർ)
സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി - അംഗം
11. കോസ്റ്റൽ ഗാർഡിന്റെ ഒരു പ്രതിനിധി (ഏകോപനം) - അംഗം
12. സമുദ്രാൽപന്ന കയറ്റുമതി വികസന
അതോറിറ്റിയിൽ നിന്നും സർക്കാർ നാമനിർദ്ദേശം
ചെയ്യുന്ന ഒരു പ്രതിനിധി - അംഗം
13. ജോയിന്റ് ഡയറക്ടർ, ഫിഷറീസ് - മെമ്പർ സെക്രട്ടറി
14. ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് - അംഗം
(ബി.) സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൌൺസിൽ ചുമതലകൾ
നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ചുവടെ പറയുന്നവയാണ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ്
കൗൺസിലിന്റെ പ്രധാന ചുമതലകൾ.
1. സംസ്ഥാനത്തിന് മുഴുവനായോ, ഭാഗികമായോ മറൈൻ ഫിഷറീസ് മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കുക.
2. സമുദ്ര മത്സ്യകൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്തി നിർദ്ദേശിക്കുക.
3. മത്സ്യബന്ധനത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർക്കിടയിൽ വിഭവപരിപാലനത്തിന്റെ അടിസ്ഥാന
തത്വങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുക.
4. സമുദ്ര മത്സ്യകൃഷി, വിഭവ സംരക്ഷണം, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ,
ശില്പശാലകൾ, പരിശീലനപരിപാടികൾ എന്നിവ സംഘടിപ്പിക്കുക.
5. ജില്ലാതല ഫിഷറീസ് മാനേജ്മെന്റുകളുടെ ഇടയിൽ ഉടലെടുക്കുന്ന തർക്കങ്ങൾ പരിഹരിക്കുക.
6. മത്സ്യവിഭവ സംരക്ഷണം, പരിപാലനം, സുസ്ഥിര മത്സ്യബന്ധനം, സമുദ്ര മത്സ്യകൃഷി എന്നീ വിഷയങ്ങളിൽ ശാസ്ത്ര
ലേഖനങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, ഓഡിയോ വീഡിയോ പ്രോഗ്രാമുകൾ എന്നിവ
പ്രസിദ്ധീകരിക്കുക.
7. മത്സ്യവിഭവ സംരക്ഷണം, പരിപാലനം എന്നീ വിഷയങ്ങളിൽ ആവശ്യമായ അറിവ് പകർന്ന് നൽകുക.
8. നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി മുകളിൽ പ്രസ്താവിച്ച ചുമതലകൾ നിർവ്വഹിക്കുന്നതിനും ഉത്തമ ഭരണ
നിർവ്വഹണത്തിനുമായി ആവശ്യമെന്നു കണ്ടാൽ ഉചിതമായി പ്രവർത്തിക്കുക.
9. ജില്ലാതല കൗൺസിലുകൾ കൈക്കൊണ്ട തീരുമാനങ്ങൾ നിയമ വിരുദ്ധമാണെന്നു കണ്ടാൽ അവ റദ്ദാക്കുക.