Skip to main content

ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള

 

സംസ്ഥാനത്തെ സമഗ്ര ജലകൃഷി വികസനം ലക്ഷ്യമിട്ടു കൊണ്ട് 1989 മേയ് 24ാം തീയതി, ട്രാവൻകൂർ കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ് ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 3 മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്നു. കൂടാതെ, തൃശ്ശൂർ ജില്ലയിലെ പൊയ്യയിൽ ഒരു മോഡൽ ഷ്രിമ്പ് ഫാം, കടപ്പുറം ഫാം, എറണാകുളം ജില്ലയിൽ ഇടക്കൊച്ചി ഫിഷ് ഫാം, ഞാറയ്ക്കൽ ഫിഷ് ഫാം, അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബ്, കണ്ണൂർ ജില്ലയിലെ എരഞ്ഞോളിയിൽ ഒരു ഫിഷ് ഫാം, കൊല്ലം ജില്ലയിലെ ആയിരംതെങ്ങിൽ ഒരു കരിമീൻ വിത്തുൽപാദന കേന്ദ്രം, ട്രെയിനിംഗ് സെന്റർ, തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ (ഓടയം) ഒരു ചെമ്മീൻ വിത്തുൽപാദന കേന്ദ്രവും സമുദ്രജല അക്വേറിയവും, 3 തിയേറ്ററും, പരിശീലന കേന്ദ്രവും, അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബും, നെയ്യാർ ഡാമിൽ ഒരു ശുദ്ധജല അക്വേറിയം എന്നിവ പ്രവർത്തിച്ചു വരുന്നു. കുളത്തുപ്പുഴ (കൊല്ലം), പീച്ചി (തൃശ്ശൂർ), ഉളളണം (മലപ്പുറം), കല്ലാനോട് (കോഴിക്കോട്) എന്നിവിടങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുളള 4 ശുദ്ധജല മത്സ്യവിത്തുൽപാദന കേന്ദ്രങ്ങളും നീണ്ടകര ചെമ്മീൻ ഹാച്ചറിയും അഡാക്ക് ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചു വരുന്നു.

അഡാക്കിന്റെ പ്രധാന ലക്ഷ്യം സുസ്ഥിര അക്വാകൾച്ചർ വികസനത്തിലൂടെ ഭക്ഷ്യ സുരക്ഷ, സാമ്പത്തിക വളർച്ച, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പു വരുത്തുകയാണ്. പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിനായി അക്വാകൾച്ചർ വികസനം, മത്സ്യ / ചെമ്മീൻ കുഞ്ഞ് ഉൽപാദനവും വിതരണവും ഡെമോൺസ്ട്രേഷൻ ഫാമിംഗ്, ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി കർഷകർക്ക് പരിശീലനം നൽകി അവരെ പ്രാപ്തരാക്കുക, ഗവേഷണം, പരിശീലനം, സെമിനാർ, വർക്ക് ഷോപ്പ്, ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുക എന്നീ പ്രവർത്തികളാണ് അഡാക്ക് നടപ്പിലാക്കി വരുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമുളള മത്സ്യവും മത്സ്യകൃഷിക്ക് ആവശ്യമായ ചെമ്മീൻ മത്സ്യവിത്തുകളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും ജല കർഷകർക്കും ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇത്തരത്തിലുളള മികച്ച സേവനം ലാഭേച്ഛ കൂടാതെയാണ് പൊതുജനങ്ങൾക്കും മത്സ്യകർഷകർക്കും ഈ സ്ഥാപനം നൽകി വരുന്നത്. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് വിവിധ പദ്ധതികൾ അഡാക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക് ADAK വെബ്സൈറ്റ് സന്ദർശിക്കുക  :  https://www.adak.kerala.gov.in/

 

 

 

 

Social Media