Skip to main content

    അന്തരീക്ഷ വായു ശ്വസിക്കാ‍ൻ കഴിവുള്ള മത്സ്യഇനങ്ങളാണ് ഇവ. ക്ലാരിയസ്, ഹെറ്റെറോന്യൂസ്സ്റ്റസ് മുതലായവ കൃഷി ചെയ്യാവുന്നതാണ്.  മികച്ച രുചിയും, പോഷക ഗുണവുമുള്ളതുകൊണ്ട്  ഇതിനു മികച്ച വില ലഭിക്കുന്നു.  കുറഞ്ഞത് 0.1 ഹെക്ടർ (25 സെന്റ്) വിസ്തൃതിയുള്ള കുളത്തില്‍ മത്സ്യകൃഷി നടത്താവുന്നതാണ്.  ഉയര്‍ന്ന സാന്ദ്രതയിൽ മത്സ്യകുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.  ഒരു ഹെക്ടര്‍ പ്രദേശത്തിന്റെ യൂണിറ്റ് ചെലവ് ഏകദേശം 10.8 ലക്ഷം രൂപയും ഇതിന് അടിസ്ഥാന സൌകര്യവികസനത്തിന് 2.3 ലക്ഷം രൂപയും, പ്രവര്‍ത്തന ചെലവിന് 8.5 ലക്ഷം രൂപയും ആണ്.  പുതുതായി വികസിപ്പിച്ച കൃഷി സ്ഥലത്തിന് യൂണിറ്റ് ചെലവിന്റെ 40% ഗ്രാന്റും ഇതിനകം വികസിപ്പിച്ച കൃഷിസ്ഥലങ്ങളുടെ കാര്യത്തില്‍ പ്രവർത്തന ചെലവിന്റെ 20% ഉം ഉണ്ട്.