Skip to main content

കേരളത്തിലെ അഴിമുഖങ്ങളുടെ തീരങ്ങളെ വ്യത്യസ്തമാക്കുംവിധം അവയുടെ വരമ്പുകളിലായി 70000 ഹെക്ടറോളം വിസ്തൃതിയിൽ കണ്ടൽ വനങ്ങൾ കാണപ്പെട്ടിരുന്നു.  നിരവധി മത്സ്യ ഇനങ്ങൾക്ക് കണ്ടൽ പ്രദേശങ്ങൾ ഉത്തമമായ പ്രത്യുൽപാദന ഇടങ്ങളായും, ചെറു മത്സ്യങ്ങൾക്ക് ആവശ്യമായ ഭക്ഷണവും, സംരക്ഷണവുമായി നിലകൊള്ളുന്നു.  എന്നാൽ കണ്ടൽ വനനശീകരണത്തിലൂടെ മത്സ്യസമ്പത്ത് കുറയുകയും ചെയ്തിരിക്കുന്നു.  അമിതമായ ചൂഷണം, ഭൂമിയുടെ ദുരുപയോഗം, ഭൂമി കൈയേറ്റം എന്നീ പ്രവർത്തനങ്ങളാൽ കണ്ടൽ വനങ്ങൾ 1924 ഹെക്ടർ വിസ്തൃതിയായി കുറഞ്ഞിരിക്കുന്നു.  നഗരവൽക്കരണം, വ്യവസായ വൽക്കരണം, സുസ്ഥിരമല്ലാത്ത ജലകൃഷി രീതികളും കണ്ടൽ വനനശീകരണത്തിന് കാരണമായി.  നിലവിലുള്ള കണ്ടൽ വനങ്ങളെ സംരക്ഷിക്കേണ്ടതും, കായലുകളിലും  അഴിമുഖങ്ങളിലും കണ്ടൽ വനവത്കരണം സാധ്യമാക്കേണ്ടതും ഉണ്ട്.  തീരപ്രദേശങ്ങളിലെ ആഴംകുറഞ്ഞ സംരക്ഷിത ഇടങ്ങളാണ് ഭൂരിഭാഗം മത്സ്യങ്ങളുടെയും പ്രകൃതിയാലുള്ള സമുദ്രമത്സ്യപ്രജനന കേന്ദ്രങ്ങളാകുന്നത്.