Skip to main content

കൈപുസ്തകം : മത്സ്യമേഖലയിലെ ക്ഷേമ പദ്ധതികൾ

കേരള സർക്കാർ  മത്സ്യവകുപ്പ് /

അനുബന്ധ ഏജൻസികൾ വഴി നൽകുന്ന

ക്ഷേമ പദ്ധതികൾ

ആമുഖം

 

മത്സ്യത്തൊഴിലാളി ഉന്നമനത്തിനായി കാലോചിതവും, മികവുറ്റതുമായ പദ്ധതികൾക്കുളള ധനസഹായം / പരിശീലനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സമ്പദ് ഘടനയിൽ സുപ്രധാന പങ്കുവഹിക്കുന്ന മത്സ്യമേഖലയിലെ പുരോഗതിക്കായി ആവാസ വ്യവസ്ഥയുടെ സന്തുലനം ഉറപ്പാക്കി കൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും, പുരോഗതിക്കും ആവശ്യമായ സാമൂഹിക സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കുകയും, നടപ്പിലാക്കുകുയം ചെയ്ത് മത്സ്യത്തൊഴിലാളികൾക്കും, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേഗത്തിലും, കുറ്റമറ്റ രീതിയിലും കാര്യക്ഷമതയോടും കൂടി സേവനം ലഭ്യമാക്കുകയാണ് ഫിഷറീസ് വകുപ്പിന്റെ പ്രധാനലക്ഷ്യം. ടി ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കുളള വിവിധ പദ്ധതികളും, ടി പദ്ധതികൾക്കുളള അർഹതാ മാനദണ്ഡങ്ങളും തയ്യാറാക്കി ടി മേഖലയിലെ ഗുണഭോക്താക്കൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നതാണ് ടി കൈപുസ്തകം ലക്ഷ്യമിടുന്നത്.

          “മത്സ്യമേഖലയിലെ ക്ഷേമ പദ്ധതികൾ” എന്ന കൈപുസ്തകത്തിൽ 10 ഭാഗമായി വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്ക് ഗുണപ്രദമായ രീതിയിൽ അപേക്ഷ കൊടുക്കേണ്ടതെങ്ങനെ, അർഹത മാനദണ്ഡം, അപ്പീൽ അധികാരി എന്നിങ്ങനെ മത്സ്യമേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധത്തൊഴിലാളികൾക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കും, കൃത്യതയോടും, വേഗത്തിലും സേവനം ലക്ഷ്യമാക്കുന്നതിലൂടെ കേരളത്തിന്റെ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരിലേക്കും വകുപ്പിന്റെയും, വകുപ്പിന് കീഴിലുളള വിവിധ ഏജൻസികളുടെയും പ്രവർത്തനങ്ങളും ദൗത്യങ്ങളും എത്തിക്കുന്നതിനാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുളളത്.

 

 

കൈപുസ്തകം : മത്സ്യമേഖലയിലെ ക്ഷേമ പദ്ധതികൾ