കേരള അക്വാ വെഞ്ചേഴ്സ് ഇൻറർനാഷണൽ ലിമിറ്റഡ് (കാവിൽ)
കേരളത്തിലെ അലങ്കാര മത്സ്യ മേഖലയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും അലങ്കാര മത്സ്യാല്പാദനം, അലങ്കാരമത്സ്യങ്ങളുടെ ആഭ്യന്തര വിപണി, അലങ്കാരമത്സ്യ കയറ്റുമതി എന്നിവയ്ക്കുമായി 06.12.2007ൽ കേരള സർക്കാരിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് കേരള അക്വാ വെഞ്ചേഴ്സ് ഇൻറർനാഷണൽ ലിമിറ്റഡ് (കാവിൽ). നിലവിൽ ഒരു പൊതുമേഖലാ സ്ഥാപനമായാണ് കാവിൽ പ്രവർത്തിക്കുന്നത്. അലങ്കാരമത്സ്യ മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന കാവിൽ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുളള ഏക പൊതുമേഖലാ സംരംഭമാണ്.
ഭരണനിർവ്വഹണം
കമ്പനീസ് ആക്ട് 2013 പ്രകാരമാണ് കാവിൽ പ്രവർത്തിക്കുന്നത്. ബഹു. മുഖ്യമന്ത്രി ചെയർമാനായിട്ടുളള ഡയറക്ടർ ബോർഡിന്റെ കീഴിലാണ് കാവിൽ പ്രവർത്തിക്കുന്നത്. ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനാണ്.
കാവിലിന്റെ പ്രവർത്തനങ്ങൾ
അലങ്കാര മത്സ്യവിപണനം : കാവിലിന്റെ ഹോംസ്റ്റഡ് യൂണിറ്റുകളിലും ഇതര ഫാമുകളിലും ഉൽപാദിപ്പിക്കുന്ന മത്സ്യം ശേഖരിച്ച് ആഭ്യന്തര വിപണനവും കയറ്റുമതിയും
ബയർ സെല്ലർ മീറ്റ് : അലങ്കാരമത്സ്യ കർഷകർക്ക് സ്ഥിരവിപണി ഉറപ്പു വരുത്തുന്ന തിനായി എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8 മണി മുതൽ 11 മണി വരെ കാവിലിൽ വച്ച് ബയർ സെല്ലർ മീറ്റ് നടത്തി വരുന്നു
ട്രെയിനിംഗ് : അലങ്കാരമത്സ്യ കർഷകർക്ക് സാങ്കേതിക പരിശീലനം നൽകുന്നു. കൂടാതെ വിദ്യാർത്ഥികൾക്കായി ഒൺജോബ് ട്രെയിനിംഗും അലങ്കാരമത്സ്യ കൃഷിയിൽ ഇൻറേൺഷിപ്പും നൽകി വരുന്നു
സാങ്കേതിക സഹായം : അലങ്കാരമത്സ്യ കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നു
അലങ്കാര മത്സ്യ രോഗനിർണയം : സാമ്പിളുകൾ പരിശോധിച്ച് അലങ്കാര മത്സ്യ രോഗനിർണയം നടത്തുകയും നിയന്ത്രണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു
അക്വേറിയം നിർമ്മാണം : ഓർഡറിനനുസരിച്ച് അക്വേറിയങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി വരുന്നു
ട്രേഡ്ഷോ : അലങ്കാര മത്സ്യകൃഷി പ്രോത്സാഹനത്തിനായി ട്രേഡ് ഷോകൾ സംഘടിപ്പിക്കുന്നു.
കാവിലിലുളള സൗകര്യങ്ങൾ
1. അക്വാടെക്നോളജി പാർക്ക് : ആറ് കണ്ടീഷനിംഗ് 8 പാക്കിംഗ് യൂണിറ്റുകൾ അടങ്ങിയ അക്വാടെക്നോളജി പാർക്ക്
2. പ്രദർശന വിൽപനശാല
3. ക്വാറന്റൈൻ യൂണിറ്റ്
4. രോഗനിർണയത്തിനും ജലപരിശോധനയ്ക്കുമുളള ലബോറട്ടറി
5. അക്വേറിയം നിർമ്മാണ യൂണീറ്റ്
6. അക്വാട്ടിക് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റ്
7. ബ്രഡ് ബാങ്ക്
നിലവിലുളള പദ്ധതികൾ
- അലങ്കാരമത്സ്യ വികസനത്തിനായുളള പദ്ധതി
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികൾ
- കാവിലിന്റെ പുനരുദ്ധാരണം
- അലങ്കാരമത്സ്യ ബ്രഡ് ബാങ്കിന്റെ നിർമ്മാണം
- അലങ്കാര ജലസസ്യങ്ങളുടെ ഉൽപ്പാദന യൂണിറ്റ്
- അക്വേറിയം നിർമ്മാണ യൂണിറ്റ്
കാവിൽ ഒറ്റനോട്ടത്തിൽ
- അലങ്കാര മത്സ്യ കർഷകർക്ക് അവരുടെ മത്സ്യങ്ങള് ദേശീയ, അന്തർദേശീയ വിപണികളിലേക്ക് വിപണനം ചെയ്യുന്നതിനുള്ള ഒരു പൊതു വേദി ആണ്.
- കാവിൽ മുഖേന വ്യാപാര പ്രദർശനങ്ങൾ, കാവിൽ റീട്ടെയിൽ ഔട്ട്ലെറ്റ്, മത്സ്യങ്ങള് വാങ്ങുന്നവരുടെ വിൽപ്പന മീറ്റുകൾ, കയറ്റുമതി എന്നിവയിലൂടെ വിപണനം സംഘടിപ്പിക്കുക.
- അക്വേറിയം മത്സ്യം, സസ്യങ്ങൾ, അലങ്കാര മത്സ്യ വിത്തുകൾ, ബ്രൂഡ് ഫിഷ്, അക്വേറിയം ആക്സസറികൾ തുടങ്ങിയ കാവിലിന്റെ ഉൽപ്പന്ന ഓഫറുകളുടെ ബിസിനസ് പ്രമോഷൻ എന്നിവ നടപ്പിലാക്കുന്നു .
- അക്വാ ഹബുകളിലെ ഉൽപ്പാദനവും പ്രവർത്തന മാനേജ്മെന്റും കൂടാതെ ഹോംസ്റ്റേഡ് യൂണിറ്റുകളിൽ നിന്നും മറ്റ് ഫാമുകളിൽ നിന്നും വാങ്ങലും അലങ്കാര മത്സ്യങ്ങളുടെ കണ്ടീഷനിംഗ്, പാക്കിംഗ്, വിപണനം എന്നിവയും ചെയുന്നു .
- കർഷകർ, സംരംഭകർ കൂടാതെ അലങ്കാര മത്സ്യ ഉൽപാദനത്തിലും വ്യാപാരത്തിലും സ്റ്റാർട്ടപ്പുകല്കും ശേഷി വർദ്ധിപ്പിക്കൽ പരിശീലനങ്ങൾ നല്കുന്നു.
- അലങ്കാര മത്സ്യ ഉൽപാദനത്തിനായി ഹോംസ്റ്റേഡ് യൂണിറ്റുകളെ പിന്തുണയ്ക്കുക കുടാതെ സാമ്പത്തിക സഹായം, ജലജീവികളുടെ ആരോഗ്യം, ഉപജീവനമാർഗ മെച്ചപ്പെടുത്തലിനായി ഗുണനിലവാരവും വിപണനവും ഉറപ്പുവരുത്തുന്നതിനുള്ള പിന്തുണ നല്കുക.
- ബ്രൂഡ് ബാങ്കിൽ നല്ല നിലവാരമുള്ള മത്സ്യങ്ങളുടെ ഉത്പാദനവും കുടാതെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനോ ബ്രൂഡ് സ്റ്റോക്കിന്റെ വികസനത്തിനോ വേണ്ടി കർഷകർക്ക് വിതരണം ചെയ്യുക.
- രോഗനിർണയത്തിനും ചികിത്സക്കും ജലത്തിന്റെ ഗുണനിലവാരം വിശകലനം ചെയുന്നതിനും അലങ്കാര മത്സ്യ കർഷകർക്കുള്ള കൺസൾട്ടേഷൻ സേവനങ്ങള് നല്കുക.
- മത്സ്യകൃഷി വികസനത്തിനും ആഭ്യന്തര വിപണനത്തിനുമായി ബ്രൂഡ് ഫിഷ്, മത്സ്യ വിത്തുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി ചെയുക.
- അലങ്കാര മത്സ്യകൃഷി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അക്വേറിയങ്ങളുടെ രൂപകൽപ്പനക്കും ഇൻസ്റ്റാളേഷനും സാങ്കേതിക പിന്തുണയും നല്കുക.
- അലങ്കാര മത്സ്യ ഉൽപാദനത്തിനായി പ്രധാനമായും താൽപ്പര്യ പ്രകടനം (EOI) വഴി സംരംഭകർക്കായി അക്വാ ഹബ്ബുകളുടെ സൗകര്യങ്ങൾ വാടകയ്ക്ക് നൽകുക.
- വിപണിയിലെ ആവശ്യകത നിറവേറ്റുന്നതിനായി ആവശ്യമായ അളവിൽ ഗുണനിലവാരം ഉറപ്പാക്കിയ അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള വിപുലീകരണ, കൺസൾട്ടൻസി പ്രവർത്തനങ്ങൾ സാധൃയമാക്കുക.
വിലാസം
കേരള അക്വാ വെഞ്ചേഴ്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് (KAVIL)
രജിസ്റ്റർ ചെയ്ത ഓഫീസ്: ഈസ്റ്റ് കടുങ്ങല്ലൂർ
യു സി കോളേജ് പി.ഒ. ആലുവ
എറണാകുളം ജില്ല
കേരളം, ഇന്ത്യ
പിൻ- 683102
ഫോൺ 0484 2606422, 0484 2606412
Whatsapp : 9846951414 , , 9846404003 , 9961922405 , 9446441641 , 9447767840 8304906412
ഇ-മെയിൽ - kavilindia@gmail.com
വെബ് സൈറ്റ് - www.kavil.in