Skip to main content

 

സന്ദേശം

     കേരളത്തിന്റെ  സാമ്പത്തിക സാമൂഹിക വളർച്ചയിൽ നിർണ്ണായക സംഭാവന നല്കുന്ന ഒരു തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല.  പാർശ്വവത്കരിക്കപ്പെട്ട കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വന്ന് അവരുടെ ഉപജീവന സുരക്ഷയും വിദ്യാഭ്യാസ ഉന്നതിയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് വകുപ്പ് ഇക്കാലയളവിൽ  മുഖ്യ പരിഗണന നൽകി നടപ്പാക്കി പോരുന്നത്.  ഇതോടൊപ്പം മത്സ്യ സമ്പത്തിന്റെ സംരക്ഷണവും നൂതന കൃഷിമുറകൾ അവലംബിച്ച് മത്സ്യകൃഷിയിലൂടെയുള്ള മത്സ്യ ഉല്പാദന വർദ്ധനവും ഗുണനിലവാരം ഉറപ്പാക്കി മത്സ്യം  ഉപഭോക്താക്കളിൽ എത്തിക്കുന്നതിനും ലക്ഷ്യമിടുന്നു.  സേവനങ്ങൾ ഓൺലൈൻ ആക്കിയും ഇ-ഓഫീസ് സംവിധാനം യാഥാർത്ഥ്യമാക്കിയും പരാതി പരിഹാരത്തിനായി കാൾ സെന്റുറും, രക്ഷാ പ്രവർത്തന ഏകോപനത്തിനായി മാസ്റ്റർ കൺട്രോൾ റൂം എന്നിവ യാഥാർത്ഥ്യമാക്കിയും നമുക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്.

      മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനും മത്സ്യബന്ധനോപാധികളുടെ യാഥാർത്ഥ ഉടമകളാക്കുന്നതിനും മത്സ്യത്തിന് മൂല്യ വർദ്ധനവ് യാഥാർത്ഥ്യമാക്കുന്നതിനും സമുദ്ര മത്സ്യ വിഭവങ്ങളുടെ സംരക്ഷണത്തിനും അവയുടെ പാരിസ്ഥിതിക സമഗ്രത നിലനിർത്തുന്നതിനുമുള്ള പദ്ധതികളും വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്നു.  കേരളത്തിന്റെ മത്സ്യ മേഖലയുടെ വികസനത്തിന് എല്ലാവരുടേയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

 

                                                                                                                        ശ്രീ. സജിചെറിയാൻ

                                                                                                                        മത്സ്യബന്ധനം, സാംസ്കാരികം യുവജനകാര്യ വകുപ്പ് മന്ത്രി

 

 

 

Social Media