Skip to main content

    കാര്‍പ്പ് മത്സ്യകൃഷിക്കായി സമ്മിശ്ര കൃഷി രീതിയാണ് അവലംബിച്ച് വരുന്നത്.  ഈ കൃഷിരീതിയാണ് ഒന്നിലധികം കാര്‍പ്പ് മത്സ്യങ്ങളെ ഒരുമിച്ച് ഒരേ ജലാശയത്തിൽ വളരുന്ന രീതിയാണിത്.  കൃത്രിമ തീറ്റ നല്‍കി പരമാവധി ഉത്പാദനം സാധ്യമാക്കാവുന്ന ഒരു കൃഷി രീതിയാണിത്.  പരമാവധി ഒരു മീറ്റര്‍ താഴ്ചയിൽ കുറയാതെയുള്ള, കുറഞ്ഞത് 10 സെന്റ് വിസ്തൃതിയുള്ള ജലാശയങ്ങളില്‍, അര്‍ദ്ധ ഊര്‍ജ്ജിത കാര്‍പ്പ്, സില്‍വർ കാര്‍പ്പ്, ഗ്രാസ്സ് കാര്‍പ്പ് എന്നീ മത്സ്യങ്ങൾ കാര്‍പ്പ് ഇനങ്ങളില്‍പ്പെടുന്നു.

യൂണിറ്റ് തുക ഒരു ഹെക്ടറിന് 2.5 ലക്ഷം രൂപയാണ്, അതില്‍ ഒരു ലക്ഷം രൂപ അടിസ്ഥാന സൌകര്യ വികസനത്തിനും, 1.5 ലക്ഷം രൂപ പ്രവര്‍ത്തന ചെലവുകള്‍ക്കുമാണ്.  പുതിയതായി കൃഷി ചെയ്യുന്ന കുളങ്ങള്‍ക്ക് 40 % തുകയും, മാതൃകാ കുളങ്ങളായി കൃഷി ചെയ്തു വരുന്ന കുളങ്ങൾക്ക് 20% സബ്സിഡിയുമായി നല്‍കുന്നതാണ്.