ഉൾനാടൻ മത്സ്യമേഖല
നിരവധി ശുദ്ധ ജലാശയങ്ങളാലും, ഓരു ജലാശയങ്ങളാലും, കായലുകളാലും, അഴിമുഖങ്ങളാലും, അനുഗ്രഹീതമാണ് കേരളം. ഇത്തരത്തിലുള്ള ജലാശയങ്ങൾ ഭൂമിയുടെ പച്ചപ്പിനും ഫലപുഷ്ഠിയ്ക്കും കാരണമായതിനാൽ ഉൾനാടൻ മത്സ്യഉല്പാദനത്തിന് സമ്പന്നമായ സംഭാവന നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ കുളങ്ങൾ, ടാങ്കുകൾ, പുഴകൾ, നദികൾ, തടാകങ്ങൾ, ശുദ്ധ ജല കായലുകളും കനാലുകളും മറ്റു ജലസംഭരണികൾ എന്നിവയാലും സമ്പന്നമാണ് നമ്മുടെ സംസ്ഥാനം.
കായലുകൾ കൂടാതെ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിൽ കാണപ്പെടുന്ന പൊക്കാളി, കൈപ്പാട് പാടങ്ങളിൽ പരമ്പരാഗത ചെമ്മീൻ കെട്ടുകളെ വേനൽകാലത്ത് പ്രയോജനപ്പെടുത്തുകയും ഇവ സംസ്ഥാനത്തിന്റെ ഓരുജല ശ്രോതസ്സായി നിലകൊള്ളുകയും ചെയ്യുന്നു.
ഉൾനാടൻ മത്സ്യമേഖല കേരളം
ഇനം |
സംഖ്യ |
വിസ്തീർണ്ണം (ഹെക്ടർ) |
നദികൾ |
44 |
85000 |
റിസർവോയർ |
49 |
34180 |
കുളങ്ങൾ, ടാങ്കുകൾ |
47216 |
27625 |
ഓരുജലാശയം |
----- |
65213 |
കായൽ |
53 |
46129 |
കണ്ടൽ വനങ്ങൾ |
------ |
1924 |