ജലാശയത്തിൽ ലഭ്യമായ പ്രകൃതിദത്ത ജീവികളെ കഴിച്ച് ജീവിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തുന്ന കൃഷിരീതിയാണിത്. ഇവയ്ക്ക് ക്രിത്രിമ ആഹാരം നല്‍കേണ്ടതില്ല. ശാസ്ത്രീയമായ രീതികൾ അവലംബിക്കാന്‍ സാധിക്കാത്ത കുളങ്ങളിലാണ്, ഇപ്രകാരം കൃഷി ചെയ്യാവുന്നത്. കുളത്തിലെ വെള്ളം വറ്റിപോകാത്തതും, എന്നാല്‍ കുറഞ്ഞ അളവിലുള്ള ജലനിരപ്പ് ഒരു മീറ്ററിന് താഴെയാകാത്തതുമായ കുളങ്ങളാണ് ഈ കൃഷി രീതിയ്ക്ക് ഉപയോഗിക്കാവുന്നതാണ്. സ്വന്തമായോ, പൊതുകുളങ്ങളിലോ ഏറ്റവും കുറഞ്ഞ വിസ്തൃതി 1 സെന്റ് എങ്കിലുമുള്ള കുളങ്ങളാണ് ഈ രീതിയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഹെക്ടറിന് 5000 മത്സ്യകുഞ്ഞുങ്ങൾ എന്ന തോതില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്.