വീടുകളോട് ചേര്‍ന്ന് മത്സ്യകൃഷി പ്രവര്‍ത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണയായി മഴക്കാലത്തും, ഭൂഗര്‍ഭ ജലനിരപ്പ് 1.5 ൽ താഴെയുള്ള പ്രദേശങ്ങളിൽ താഴ്ന്ന സ്ഥലത്തിനോടു ചേര്‍ന്ന് കൃത്രിമ കുളം സജ്ജമാക്കി അതില്‍ പോളിത്തീൻ ലൈനിംഗ് നല്കി ജലം സംഭരിച്ച് നിര്‍ത്തി മത്സ്യങ്ങളെ നിക്ഷേപിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്. 1.2 മീറ്റർ ആഴത്തിൽ 200 ചതുരശ്ര മീറ്റർ വലുപ്പത്തിൽ കുളം നിര്‍മ്മിച്ചാണ് കൃഷി ചെയ്യുന്നത്. കുളത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണ് കുളത്തിന് ചുറ്റും വരമ്പ് നിര്‍മ്മിക്കാൻ ഉപയോഗിക്കാം. സാധാരണയായി കുളത്തിന്റെ നിര്‍മ്മാണത്തിനുള്ള സ്ഥലം കുളത്തിൽ നിന്നുള്ള വെള്ളം സൈഫണിംഗ് വഴി പൂര്‍ണ്ണമായും നീക്കാന്‍ കഴിയുന്ന രീതിയിലാകണം. കുളത്തിന്റെ അടിഭാഗത്ത് മൂര്‍ച്ചയുള്ളതോ കൂര്‍ത്തതോ ആയ ഏതെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ ഷീറ്റിന് പഞ്ചറിംഗ് ഒഴിവാകുന്നതിനായി കുളത്തിന്റെ അടിഭാഗം നല്ല നിലവാരമുള്ള 500 മൈക്രോൺ പോളിത്തീൻ ഷീറ്റ് കൊണ്ട് ലൈന്‍ ചെയ്യുന്നു. സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 3 മുതൽ 4 ഇഞ്ച് വരെ കട്ടിയുള്ള നല്ല നിലവാരമുള്ള മണല്‍ ഷീറ്റിൽ നിര്‍ത്താവുന്നതാണ്. പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ കുളം പൊതുവെ കര്‍ഷക വാസസ്ഥലത്തോട് വളരെ അടുത്തായതുകൊണ്ട് ഈ കൃഷി രീതി വളരെ എളുപ്പമാക്കുന്നു.