ഫിഷറീസ് വകുപ്പ് സമുദ്ര വിഭവ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കുമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ډ മത്സ്യ വിഭവ സംരക്ഷണത്തിനും, മത്സ്യത്തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും 32.4 കോടി രൂപയുടെ പദ്ധതികള്‍ 2022-23 ല്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നു.
ډ മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങുന്ന ചെറുമത്സ്യങ്ങളെ ഒഴിവാക്കുന്നതിനായി ട്രോള്‍ വലകളില്‍ സ്ക്വയര്‍ മെഷ് കോഡ് എന്‍ഡ് (ഇീറലിറ) ഉള്‍പ്പെടുത്തുന്നതിന് 2021-22 ല്‍ 30 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 210 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായിട്ടുണ്ട്.നടപ്പു സാമ്പത്തിക വര്‍ഷം 30 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിലൂടെ 200 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
ډ കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യം കേട് കൂടാതെ കരയില്‍ എത്തിക്കുന്നതിന് 2021-22 ല്‍ 483 ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 2022-23 ല്‍ 800 മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഐസ് ബോക്സ് വിതരണം ചെയ്യുന്ന ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി 604 എണ്ണം ഇന്‍സുലേറ്റഡ് ഐസ് ബോക്സുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ډ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 2021-22 വര്‍ഷത്തില്‍ 417 വമിറവലഹറ ഏജട ഉം 360 ങീൗിശേിഴ ്യേുല ഏജട ഉം പരമ്പരാഗത യാനങ്ങള്‍ക്ക് നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷം 609 ങീൗിശേിഴ ്യേുല ഏജട കള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതാണ്. ആയതിന്‍റെ ടൗുുഹ്യ ീൃറലൃ നല്‍കിയിട്ടുണ്ട്.
ډ മത്സ്യ വിഭവ സംരക്ഷണം, മത്സ്യത്തൊഴിലാളി സുരക്ഷ എന്നിവ ലക്ഷ്യമാക്കി സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ഹാര്‍ബറുകളിലും ഇഇഠഢ ക്യാമറ സ്ഥാപിക്കപ്പെടുകയും ആയതിന്‍റെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് റീജിയണല്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ച് വരുന്നു.
ډ മത്സ്യബന്ധന നിയമങ്ങള്‍ നടപ്പാക്കാനും അപകടത്തില്‍പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കുന്നതിനുമായി കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പടെ റെസ്ക്യൂബോട്ട് പ്രവര്‍ത്തിച്ച് വരുന്നു.
ډ കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ ഉറപ്പാക്കി വേഗം കരയില്‍ എത്തിച്ച് തുടര്‍ ചികില്‍സ ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്തിലാദ്യമായി അത്യാധുനിക സംവിധാനങ്ങളോടെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ കേന്ദ്രങ്ങളായി 3 മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.
ډ മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന ഒരു ബോട്ടില്‍ ഉണ്ടാകേണ്ട ഉപകരണങ്ങളെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി 9 മോഡല്‍ ഫിഷിംഗ് ബോട്ടുകള്‍ തീരദേശ ജില്ലകളില്‍ തയ്യാറാക്കുന്നു. അതിന്‍റെ പ്രാരംഭ നടപടികള്‍ നടന്നു വരുന്നു.
ډ കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനും ഹാര്‍ബറുകളില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേരളത്തിലെ 15 ഹാര്‍ബറുകളില്‍ 100 റെസ്ക്യൂ സ്ക്വാഡുകളെ നിയമിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
ډ ഗോവയിലെ ചകണട പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ 200 മത്സ്യതൊഴിലാളികളെ വീണ്ടും പരിശീലനം നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. നാളിതുവരെ 175 പേരുടെ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ തീരക്കടലില്‍ മത്സ്യബന്ധന സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പ്രാപ്തരാക്കുന്നതിനായി 10 ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു. ഇതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (ഉഡുപ്പി) ന് ഘഛക നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 3 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കുന്നതിനും മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റുന്നതിനും സഹായിക്കാനായി ടോയിംഗ് ട്രാക്ടര്‍ വാങ്ങി നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു.
ډ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന ബോട്ടുകളിലെ സ്രാങ്കിനും, എഞ്ചിന്‍ ഡ്രൈവര്‍, ഡെക്ക് ഹാന്‍ഡ് എന്നിവര്‍ക്ക് കൊച്ചിയിലെ ഇകഎചഋഠ ന്‍റെ പരിശീലനം നല്‍കി വരുന്നു. 60 പേരുടെ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 30 പേര്‍ക്ക് പരിശീലനം നടന്നു വരുന്നു.
ډ പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് എഞ്ചിന്‍ സബ്സിഡി നല്‍കുന്ന പദ്ധതി പ്രകാരം 100 മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന് പരമാവധി 30,000/- രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു.
ډ മത്സ്യബന്ധന വലകള്‍ക്ക് സബ്സിഡിയായി 200 മത്സ്യത്തൊഴിലാളികള്‍ക്ക് യൂണിറ്റിന് പരമാവധി 10,000/- രൂപ നല്‍കി വരുന്നു.
ډ കാലാവസ്ഥാ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളില്‍ എത്തിക്കുന്നതിനും കടലില്‍ മത്സ്യലഭ്യത പ്രദേശം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നതിനും വിഴിഞ്ഞം, മുനമ്പം, ബേപ്പൂര്‍ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഘഋഉ റശുഹെമ്യ യീമൃറ കള്‍ സ്ഥാപിച്ചു.
ډ മാലിന്യമുക്തവും, സുസ്ഥിരവും, ലാഭകരവുമായ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പാക്കി വരുന്നു.