സംസ്ഥാനത്ത് കാണപ്പെടുന്ന വിശാലമായ പൊക്കാളി, കൈപാട്, വയലുകളില്‍ ഉപ്പുവെള്ളം കടന്നു കയറുന്നത് തുടരുന്നതിനാല്‍ ഇത് കാർഷിക മേഖലയ്ക്ക് അനുയോജ്യമല്ല. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിൽ ഇത്തരം പാടങ്ങൾ വ്യാപകമായി കാണപ്പെടുന്നു. വരമ്പുകള്‍ക്ക് ആവശ്യമായ ചെറിയ മാറ്റങ്ങൾ വരുത്തി ഈ പ്രദേശങ്ങളിൽ ചെമ്മീന്‍കൃഷി നടപ്പിലാക്കാവുന്നതാണ്. നെല്ല്, ചെമ്മീൻ, എന്നിവയ്ക്കുള്ള പോഷകങ്ങള്‍ ഫലപ്രദയമായി പുനരുപയോഗം ചെയ്യുന്നതിലൂടെ വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം നടക്കുന്നു. ഇതുകൂടാതെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുകുയും ചെയ്യുന്നു. ഒരു ചെമ്മീൻ കൃഷിയിടത്തിന്റെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം 100 സെന്റ് ആയിരിക്കും.
ഈ കൃഷിയിടങ്ങളില്‍ ചെമ്മീൻ കൃഷിക്കുള്ള യൂണിറ്റ് ചെലവ് ഹെക്ടറിന് 0.3 ലക്ഷം രൂപയാണ്. ഇതില്‍ ചെമ്മീൻ വിത്തിന്റെ വില ഉള്‍പ്പെടുത്തി (100 എണ്ണത്തിന് 60 രൂപ നിരക്കില്‍ ആണ്) യിരിക്കുന്നു.