ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ സെല്ലിന്റെ പ്രധാന പ്രവൃത്തികൾ ചുവടെ കൊടുത്തിരിക്കുന്നു:
ഫിഷറീസ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്റ്റം (FIMS)
ക്ഷേമ പദ്ധതികൾ/സേവനങ്ങൾ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഓൺലൈൻ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്റർ (എഫ്എഫ്ആർ) നിർമ്മിക്കുന്നതിനും ഡിബിടി ഉപയോഗിച്ച് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം കൈമാറുന്നതിനുമുള്ള വെബ് വർക്ക് ഫ്ലോ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് FIMS. ഫിംസിൻറെ പ്രവർത്തനം പ്രധാനമായും 4 ആയി തിരിച്ചിരിക്കുന്നു. (i) മത്സ്യത്തൊഴിലാളികളുടെ ഡാറ്റാബേസ് സൃഷ്ടിക്കൽ (ii) മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾക്കായുള്ള എംഐഎസ് (MIS) (iii) ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി/ ആശ്വാസ ധനം/സഹായം എന്നിവയുടെ ഇലക്ട്രോണിക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, (iv) ഓൺലൈനായി മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾക്കായി പുതിയ അപേക്ഷകൾ സമർപ്പിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിശദാംശങ്ങളായ വിലാസം, ആധാർ, ബാങ്ക് അക്കൗണ്ട്, വിദ്യാഭ്യാസ നില, തൊഴിൽ, മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന യാനങ്ങൾ എന്നീ വിവരങ്ങൾ വകുപ്പ് നൽകുന്ന വിവിധ സ്കീമുകൾ / സേവനങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമാണ് .
സാമൂഹിക സാമ്പത്തിക സെൻസസ്
മത്സ്യബന്ധന സാമൂഹിക സാമ്പത്തിക സെൻസസ്-2023 ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) അടിസ്ഥാനമാക്കിയുള്ളതാണ്. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) എന്നത് സ്പേഷ്യൽ റഫറൻസ് (spatially referenced) ചെയ്ത ഡാറ്റയുമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത കമ്പ്യൂട്ടർ അധിഷ്ഠിത വിവര സംവിധാനമാണ്. മികവുറ്റ ദൃശ്യവൽക്കരണവും ഭൂമിശാസ്ത്രപരമായ വിശകലന കഴിവുകളും മറ്റ് വിവര സംവിധാനങ്ങളിൽ നിന്ന് GIS-നെ വേർതിരിക്കുകയും സംഭവങ്ങൾ വിശദീകരിക്കുന്നതിനും ഫലങ്ങൾ പ്രവചിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇത് വളരെ അധികം സഹായിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരങ്ങളായ ജനസംഖ്യ, സാമ്പത്തിക സ്ഥിതി, തൊഴിൽ വിശദാംശങ്ങൾ, ആരോഗ്യം ,അസുഖം, വിദ്യാഭ്യാസം, പാർപ്പിട സ്ഥിതി, ആസ്തികൾ, അടിസ്ഥാന സൗകര്യവിവരങ്ങൾ, മുതലായവ ശേഖരിക്കുക എന്നതാണ് ഈ സെൻസസിൻറെ ലക്ഷ്യം. ഈ വിശദാംശങ്ങൾ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം (FIMS)- ലെ ഡാറ്റാബേസ് ൽ അപ്ലോഡ് ചെയ്യുന്നത് മൂലം മത്സ്യത്തൊഴിലാളികളുടെ വിവിധ തരം സാമൂഹിക-സാമ്പത്തിക സൂചകങ്ങൾ ലഭിക്കുന്നു. കേരളത്തിലെ മറൈൻ മേഖലയിലെയും ഉൾനാടൻ മേഖലയിലെയും അനുബന്ധ തൊഴിലാളികളും പെൻഷൻകാരും ഉൾപ്പെടെയുള്ള എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് സാമൂഹിക സാമ്പത്തിക സെൻസസ് ലക്ഷ്യമിടുന്നത്.
മറൈൻ ക്യാച്ച് അസസ്മെൻറ് സർവേ
കേരളത്തിലെ കടൽ മത്സ്യ ഉൽപ്പാദനം മറൈൻ ക്യാച്ച് അസസ്മെൻറ് സർവേയിൽ നിന്ന് കണക്കാക്കുകയും 9 സമുദ്രജില്ലകളിൽ നടത്തുകയും ചെയ്യുന്നു. സിഎംഎഫ്ആർഐ വികസിപ്പിച്ച മൾട്ടിസ്റ്റേജ് സ്ട്രാറ്റിഫൈഡ് റാൻഡം സാംപ്ലിംഗ് ടെക്നിക്കാണ് സർവേയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പും സിഎംഎഫ്ആർഐയും തമ്മിലുള്ള 16.1.2019 ലെ ധാരണാപത്രം അനുസരിച്ച്, കടൽ മത്സ്യ ഉൽപ്പാദനം കണക്കാക്കുന്നതിലെ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിന് ഇരുവരും സംയുക്തമായി മറൈൻ ക്യാച്ച് അസസ്മെൻറ് സർവേ നടത്താൻ തീരുമാനിച്ചു.
ഇൻലാൻഡ് ക്യാച്ച് അസസ്മെൻറ് സർവേ
കേരളത്തിലെ ഉൾനാടൻ മത്സ്യ ഉൽപ്പാദനം ഇൻലാൻഡ് ക്യാച്ച് അസസ്മെൻറ് സർവേയിൽ നിന്ന് കണക്കാക്കുകയും 14 ജില്ലകളിലും നടത്തുകയും ചെയ്യുന്നു. ഈ സർവേയ്ക്ക് ഉപയോഗിക്കുന്ന രീതിയും മൾട്ടിസ്റ്റേജ് സ്ട്രാറ്റിഫൈഡ് റാൻഡം സാംപ്ലിംഗ് ടെക്നിക് ആണ്.
ഉൾനാടൻ മത്സ്യ ഉൽപ്പാദനം കണക്കാക്കുന്നതിനായി ഈ സർവേയിൽ നിന്ന് ക്യാപ്ച്ചർ (capture), കൾച്ചർ (culture) വഴിയുള്ള മത്സ്യ ഉൽപ്പാദനം ശേഖരിക്കുന്നു. ഈ ആവശ്യത്തിനായി ഉപ്പുവെള്ള പ്രദേശങ്ങളിൽ നിന്നും ശുദ്ധജല പ്രദേശങ്ങളിൽ നിന്നും ഡാറ്റ ശേഖരിക്കുന്നു.
ശുദ്ധജല മത്സ്യ ഉത്പാദന വിവരങ്ങൾ പ്രധാനമായും
(i) മത്സ്യകൃഷി (aquaculture) നിന്നുള്ള ഉത്പാദനം
(ii) ജലസംഭരണികൾ, ചെക്ക് ഡാമുകൾ, നദികൾ, തടാകങ്ങൾ മുതലായവയിൽ നിന്നുള്ളത് ആണ്.
സംസ്ഥാന ഫിഷറീസ് വകുപ്പിൻറെ സ്റ്റാറ്റിസ്റ്റിക്കൽ സെല്ലാണ് അന്തിമ ഡാറ്റാ എസ്റ്റിമേഷൻ, പ്രോസസ്സിംഗ്, വിശകലനം എന്നിവ നടത്തുന്നത്.
അക്വാകൾച്ചർ വിവരങ്ങളുടെ ശേഖരണവും സമാഹരണവും.
ഓരോ പഞ്ചായത്തിൽ നിന്നും അക്വാകൾച്ചർ പ്രൊമോട്ടർമാരും കോ-ഓർഡിനേറ്റർമാരും ചേർന്ന് അക്വാകൾച്ചറിൻറെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഫോർമാറ്റിൽ ഡയറക്ടറേറ്റിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ത്രൈമാസത്തിലൊരിക്കൽ ഡാറ്റ ഏകീകരിക്കുകയും ഗവണ്മെൻറ് ഓഫ് ഇന്ത്യയ്ക്ക് നൽകുകയും ചെയ്യുന്നു.
കേരളത്തിലെ മത്സ്യവിത്ത് ഉൽപ്പാദന ഡാറ്റ
15 ഡിപ്പാർട്ട്മെൻറ് ഹാച്ചറികൾ, 4 മത്സ്യഫെഡ് ഹാച്ചറികൾ, 9 ADAK ഹാച്ചറികൾ എന്നിവയിൽ നിന്നാണ് മത്സ്യവിത്ത് ഉൽപ്പാദന വിവരങ്ങൾ ശേഖരിക്കുന്നത്. വിത്ത് ഉൽപ്പാദന ഡാറ്റ പ്രതിമാസം ശേഖരിക്കുകയും ത്രൈമാസ അടിസ്ഥാനത്തിൽ ഏകീകരിക്കുകയും ത്രൈമാസ അടിസ്ഥാനത്തിൽ ഇന്ത്യാ ഗവൺമെൻറിന് സമർപ്പിക്കുകയും ചെയ്യുന്നു.
വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടുകൾ തയ്യാറാക്കൽ
വാർഷിക അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടുകൾ വാർഷിക അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നു. 75 സബ് ഓഫീസുകളിൽ നിന്നും ഏജൻസികളിൽ നിന്നും കുറിപ്പുകളും വിവരങ്ങളും ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു.
പ്ലാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കലും പ്ലാൻ സ്പേസിൽ മോണിറ്ററിംഗും.
പ്ലാൻ സ്പേസ് സോഫ്റ്റ്വെയറിൽ ജില്ലകളിലെ പ്ലാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ അപ്ഡേറ്റ് ചെയ്യാൻ 14 ജില്ലകളിലെ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയറക്ട്രേറ്റിലെ ഭൗതികവും സാമ്പത്തികവുമായ പുരോഗതിയുടെ നിരീക്ഷണവും സാമ്പത്തിക പുരോഗതിയുടെ അപ്ഡേറ്റും സ്റ്റാറ്റിസ്റ്റിക്കൽ സെല്ലാണ് ചെയ്യുന്നത്.
മത്സ്യബന്ധന കൈപ്പുസ്തകത്തിൻറെ (Fisheries Guide) പ്രസിദ്ധീകരണം
ഫിഷറീസ് വകുപ്പിൻറെ സമഗ്രമായ വിവരങ്ങൾ, ഫിഷറീസ് ഒറ്റനോട്ടത്തിൽ (ബ്രോഷർ), വാർഷിക ഭരണ റിപ്പോർട്ട് എന്നിവ ഉൾപ്പെടുത്തി ഹാൻഡ് ബുക്ക് 2024 പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഫിഷറീസ് വകുപ്പിൻറെ നിർദ്ദിഷ്ട ഇൻപുട്ട് കോസ്റ്റ് സർവേ.
സംസ്ഥാന വരുമാന കണക്കിലെ നിലവിലെ നിരക്കുകളും അനുപാതങ്ങളും പരിഷ്കരിക്കുന്നതിന് മറൈൻ, ഇൻലാൻഡ് മേഖലകളിലെ ഇൻപുട്ട് കോസ്റ്റ് സർവേ നടത്താൻ ഫിഷറീസ് വകുപ്പിനോട് “The Study Group of Primary Sector of State Income Statistics” ഗ്രൂപ്പിൻറെ അവലോകന യോഗത്തിൽ ശുപാർശ ചെയ്തിട്ടൂണ്ട്. ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫിൻറെ സേവനം ഉപയോഗിച്ച് മറൈൻ & ഇൻലാൻഡ് സെക്ടറിൻറെ ഇൻപുട്ട് കോസ്റ്റ് സർവേ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സർവ്വേ നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് സ്ട്രാറ്റിഫൈഡ് റാൻഡം സാംപ്ലിംഗ് രീതി അവലംബിച്ചിരിക്കുന്നു.
സാമ്പത്തിക അവലോകനം, സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടുകൾ, സംസ്ഥാന വരുമാന കണക്കുകൂട്ടൽ, ലിംഗ സ്ഥിതിവിവരക്കണക്കുകൾ, പൗരത്വ ചാർട്ടർ എന്നിവ തയ്യാറാക്കുന്നതിനുള്ള ഡാറ്റയും സ്റ്റാറ്റിസ്റ്റിക്കൽ സെൽ തയ്യാറാക്കി നൽകുകയും ചെയ്യുന്നു.