Skip to main content

          ലോകത്തി‍ൽ ഏറ്റവും കൂടുത‍ൽ വളര്‍ത്തുന്ന മത്സ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് തിലാപ്പിയ.  നിലവില്‍ ഇന്ത്യയിൽ ഈ മത്സ്യത്തിന്റെ ഉല്പാദനം കുറവാണ്.  പൊതുവെ ഭക്ഷ്യസുരക്ഷയ്ക്കും, പ്രത്യേകിച്ച് വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയുടെ വിലകുറഞ്ഞ പ്രോട്ടീ‍ൻ സ്രോതസ്സായി പ്രവര്‍ത്തിക്കാൻ കഴിയുന്നതുമായ ഇനങ്ങളിൽ ഒന്നാണ് തിലാപ്പിയ.  ഇന്ത്യയിലെ ജലാശയങ്ങളിൽ വിദേശ ജലജീവികളെ ഉള്‍പ്പെടുത്തുന്നതിനുള്ള ദേശീയ സമിതി 2006 ൽ തിലാപ്പിയ ഇറക്കുമതി ചെയ്യാൻ അംഗീകാരം നല്‍കി.  ഫാമുകളില്‍ രജിസ്ട്രേഷനും ലൈസന്‍സും നേടിയ ശേഷം നൈൽ തിലാപ്പിയ കൃഷി ചെയ്യുന്നതിനുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കൃഷി നടത്താവുന്നതാണ്.  ജൈവ സുരക്ഷ ഉറപ്പാക്കിയതും, ഏറ്റവും കുറഞ്ഞത് 50 സെന്റ് (0.2 ഹെക്ടർ) വിസ്തൃതിയുള്ളതുമായ കുളങ്ങളിൽ തിലാപ്പിയ കൃഷി ചെയ്യാവുന്നതാണ്.  ഹെക്ടറിന് 30000 മത്സ്യകുഞ്ഞുങ്ങൾ എന്ന തോതിൽ നിക്ഷേപിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യാവുന്നതാണ്.

          ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള ജൈവസുരക്ഷ ഉറപ്പാക്കിയ കുളത്തിൽ തിലാപ്പിയ കൃഷി  നടപ്പിലാക്കുന്നതിനായി കണക്കാക്കിയ യൂണിറ്റ് ചെലവ് ഏകദേശം 12 ലക്ഷം രൂപയാണ്.  ഇതില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 3.4 ലക്ഷം രൂപയും പ്രവര്‍ത്തന ചെലവിന് 8.6 ലക്ഷം രൂപയും ഉള്‍പ്പെടുന്നു.  പുതുതായി വികസിപ്പിച്ച കൃഷിസ്ഥലത്തിന് യൂണിറ്റ് ചെലവിന്റെ  40 ഗ്രാന്റും ഇതിനകം വികസിപ്പിച്ച കൃഷിസ്ഥലങ്ങളുടെ കാര്യത്തിൽ പ്രവര്‍ത്തന ചെലവിന്റെ 20ഉം ആണ്.