സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പരിപാലിക്കുന്നതില്‍ മത്സ്യത്തൊഴിലാളി സമൂഹം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം സോഷ്യല്‍ സ്റ്റാറ്റസ് സാമ്പത്തിക പുരോഗതി എന്നീ മേഖലകളിലെ സമഗ്രവികസനമാണ് മത്സ്യത്തൊഴിലാളി വികസനം എന്നതിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനം എന്നതു തീരദേശവാസികളായ സ്ത്രീകളെയും പുരുഷന്മാരെയും, യുവാക്കളെയും കുട്ടികളെയും വിദ്യാഭ്യാസ കാര്യങ്ങളിലും, ആരോഗ്യ കാര്യങ്ങളിലും, സംസ്കാരം, സാമ്പത്തിക സ്ഥിതി, ജോലി സാധ്യത, സാമൂഹിക ബോധവത്ക്കരണം, സാമൂഹിക പ്രവര്‍ത്തനം എന്നിവയില്‍ സഹായങ്ങള്‍ നല്കി ഉയര്‍ത്തിക്കൊണ്ടു വരികയെന്നതാണ്. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ക്ക് സ്പോര്‍ട്സ് സാമഗ്രികള്‍ നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസ സഹായങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഓഡിയോ വിഷ്വല്‍ എയ്ഡ്സ്, പബ്ളിക് അഡ്രസ് സിസ്റ്റംസ് തുടങ്ങിയവയും നല്കുന്നു.
മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രധാന പദ്ധതികളാണ് ഇവ
· പാര്‍പ്പിട പദ്ധതി
· മെഡിക്കല്‍ പ്രവേശന -പരിശീലന പരിപാടികള്‍
· സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
· ബാങ്ക് ടെസ്റ്റ് കോച്ചിങ്
· പി.എസ്.സി, യു.പി.എസ്സി പരീക്ഷ പരിശീലനം
· അക്ഷര സാഗരം
· മാതാപിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുട്ടികളെ ദത്തെടുക്കല്‍
· പഠനത്തിന് മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്
· കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പരിപാടികള്‍