മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് വിവിധ ക്ഷേമ പദ്ധതികൾ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്നു.
-
തീരത്ത് വികസന ചാകരയുടെ 2333 ദിനങ്ങൾ
-
മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിന് സാഫ് മുഖേന വിവിധ പദ്ധതികൾ
-
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ സഹായ പദ്ധതികൾ.
-
വദ്യാതീരം പദ്ധതിയിലൂടെ 68 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ പഠനം ഉറപ്പാക്കി.
-
മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളി അപകട ഇൻഷുറൻസ് തുക 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
അപകട മരണം |
10 ലക്ഷം രൂപ |
മത്സ്യബന്ധന വേളയിൽ അപകടംമൂലം കാണാതാകൽ |
10 ലക്ഷം രൂപ |
സ്ഥിരവും പൂർണ്ണവുമായ അവശത |
10 ലക്ഷം രൂപ |
സ്ഥിരവും ഭാഗികവുമായ അവശത |
5 ലക്ഷം രൂപ |
അപകടമരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം |
5000/- രൂപ പ്രകാരം പരമാവധി 10,000/- രൂപ |
അപകടംമൂലം 24 മണിക്കൂറിലധികം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്നവർക്ക് ധനസഹായം |
25000/- രൂപ (പരമാവധി) |
ശവസംസ്കാര ചെലവ് |
2500/- രൂപ |
-
കടലാക്രമണത്താൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 25 കോടി രൂപയുടെ അഭയം പദ്ധതി, 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി.
-
മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥരാക്കുവാൻ മത്സ്യഫെഡ് മുഖേന പലിശ രഹിത വായ്പാ പദ്ധതികൾ.
-
തീരദേശത്തെ സ്കൂളുകളുടെയും മാർക്കറ്റുകളുടെയും മുഖച്ഛായ മാറ്റുവാൻ കിഫ്ബി പദ്ധതികളും തീരദേശ അടിസ്ഥാന സൗകര്യ പദ്ധതികളും.
-
തീരദേശത്തെ ആശുപത്രികൾക്ക് പുത്തൻ മുഖം നൽകി തീരദേശ അടിസ്ഥാന വികസന പദ്ധതികൾ.
-
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ കായികശേഷിയും മാനസിക വികസനവും ഉയർത്തുവാൻ മാനവശേഷി വികസന പദ്ധതികൾ
-
മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി വനിതകളുടെയും മക്കളുടെയും നൈപുണ്യ വികസനത്തിന് പ്രത്യേക പരിശീലന പരിപാടികൾ.
-
ലൈഫ് മിഷൻ മുഖേന 2576 മത്സ്യത്തൊഴിലാളികൾക്ക് ഭവനവും 101 കുടുംബങ്ങൾക്ക് ഭൂമിയും വീടും പദ്ധതി നടപ്പിലാക്കി.
-
തീരദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശൗചാലയം നിർമ്മാണത്തിന് ഒരു കുടുംബത്തിന് 10000/- രൂപ വീതം അധിക സഹായം ഉറപ്പാക്കിയിട്ടുണ്ട്.
-
തീരദേശത്തെ റോഡുകൾ മികച്ചതാക്കുന്നതിന് തീരദേശ റോഡ് വികസന പദ്ധതി.
-
മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുന്നതിന് തൊഴിൽ വകുപ്പുമയി ചേർന്ന് തണൽ പദ്ധതി.
-
സമാനതകളില്ലാത്ത ഓഖി പുനരധിവാസ പദ്ധതികൾ.
-
മത്സ്യബന്ധന വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനും വീട് പുനരുദ്ധാരണത്തിനും ധനസഹായം.
-
തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളി വനിതകളെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാക്കി റിവോൾവിംഗ് ഫണ്ട്.
-
മത്സ്യബന്ധന സമയത്തോ തൊട്ടുപിന്നാലയോ അപകടം കൊണ്ടല്ലാതെ ആകസ്മിക കാരണങ്ങളാൽ മരിക്കുകയും, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കാൻ അർഹത ഇല്ലാതാകുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം.
-
മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം.
-
മത്സ്യത്തൊഴിലാളികളുടെ ആശ്രിതരുടെ മരണാനന്തര ചെലവുകൾക്ക് ധനസഹായം.
-
മാരകരോഗം ബാധിച്ച മത്സ്യത്തൊഴിലാളികളെയും അനുബന്ധത്തൊഴിലാളികളുടെയും തുടർ ചികിത്സ ഉറപ്പാക്കുന്നതിന് സാന്ത്വന തീരം എന്ന പ്രത്യേക പദ്ധതി.
പദ്ധതിയിൽപ്പെടുന്ന രോഗങ്ങളും ധനസഹായവും
ക്രമ നം. |
രോഗ ചികിത്സ |
പരമാവധി നൽകുന്ന തുക |
1 |
ക്യാൻസർ |
50,000/- |
2 |
തളർവാതം/കിടപ്പ് രോഗം |
20,000/- |
3 |
സ്ത്രീ സംബന്ധമായ രോഗങ്ങൾ |
10,000/- |
4 |
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് ശേഷമുള്ള ചികിത്സ |
25,000/- |
5 |
ഡയാലിസിസ് |
50,000/- |
6 |
കരൾ രോഗം |
20,000/- |
7 |
ഓട്ടിസം/മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സ |
10,000/- |
-
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്.
-
2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ എടുത്തതും സാമ്പത്തിക തിരിച്ചടവ് മുടങ്ങിയതുമായ വായ്പകൾക്ക് കടാശ്വാസ പദ്ധതി.
-
വാർദ്ധ്യക്യ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ 1600/- രൂപയായി വർദ്ധിപ്പിച്ചു.
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതവും സുതാര്യവുമായി ലഭ്യമാക്കുവാൻ E-grantz നടപ്പിലാക്കി.
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം.
-
കഴിഞ്ഞ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ NIT/IIT പരിശീലനം.
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവ്വീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം.
-
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം ഉറപ്പാക്കാൻ ദത്തെടുക്കൽ പദ്ധതി.
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് പദ്ധതി.
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ 10 മേഖല ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾ.
-
ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളെ മികവിന്റെ കേന്ദ്രമായി ഉയർത്തൽ (Centre for Excellence).
-
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ പരിപാടി.
-
സമ്പാദ്യ സമാശ്വാസ പദ്ധതി ആനുകൂല്യം 2700 രൂപയിൽ നിന്നും 4500/- രൂപയായി വർദ്ധിപ്പിച്ചു.
-
തിരുവനന്തപുരം ജില്ലയിലെ കാരോട് 128, ബീമാപ്പള്ളി 20, മുട്ടത്തറ 192, കൊല്ലം ജില്ലയിലെ QSS കോളനി 114, മലപ്പുറം ജില്ലയിലെ പൊന്നാനി 128 എന്നിങ്ങനെ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
-
തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശ മേഖലയിലെ ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും (സ്പോർട്സ് ഗ്രൗണ്ട് വികസനം, യൂട്ടിലിറ്റി സെന്റർ നിർമ്മാണം) എന്നിവ നടത്തി വരുന്നു.
-
വലിയതുറ ജി. ആർ. എഫ്. ടി. എച്ച്. എസ്. നെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി നടപ്പാക്കി.