Skip to main content

സാമൂഹ്യ സാമ്പത്തിക, സാങ്കേതിക-സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് വിശദമായ അന്വേഷണവും ശരിയായ വിലയിരുത്തലും നടത്തി വിശദമായ പരിസ്ഥിതി പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ ഹാർബറുകൾ/ഫിഷ് ലാൻഡിംഗ് സെന്റെറുകൾ ഏറ്റെടുക്കൂ. ഫിഷറി ഹാർബറിന്റെയും ലാൻഡിംഗ് സെന്റെറുകളുടെയും വികസനത്തിന് അന്വേഷണ പ്രവർത്തനങ്ങൾ, മാതൃകാ പഠനങ്ങൾ, പരിസ്ഥിതി ആഘാത പഠനങ്ങൾ, നടപ്പിലാക്കുന്നതിനായി GOI, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഉചിതമായ ധനസഹായം ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പഠനങ്ങൾ തുടരുന്നതിനും പുതുതായി നിർദ്ദേശിച്ച സൈറ്റുകളിൽ അന്വേഷണം ഏറ്റെടുക്കുന്നതിനും സർവേ, ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനും ഇത് നൽകിയിട്ടുണ്ട്.