കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 1985 ഫണ്ട് ആക്ട് പ്രകാരം കേരള മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡ് (കെ.എഫ്.ഡബ്ല്യു.എഫ്.ബി) പ്രവര്‍ത്തിക്കുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ
1980 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമ സംഘം ആക്ട്, 1985 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്ട്, 1986 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി പദ്ധതി 1999 ലെ മത്സ്യത്തൊഴിലാളി ഭേദഗതി ആക്ട് എന്നിവയിലെ വകുപ്പുകൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടാണ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ (മത്സ്യബോർഡ്) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മത്സ്യബോർഡിലെ ഫിഷറീസ് ഓഫീസർ തയ്യാറാക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി പട്ടികയിൽ പേരുളളവരും വിഹിതമടച്ച് അംഗത്വം സ്വീകരിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമാണ് ബോർഡ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത്.

