Skip to main content

          തീരപ്രദേശത്തോട്  വ്യാപിച്ചുകിടക്കുന്ന അഴിമുഖങ്ങ‍ള്‍, കായലുക‍ൾ എന്നിവ കേരളത്തിന്റെ തനതായ സവിശേഷതകളാണ്.  തീരപ്രദേശത്താകെ സമൃദ്ധമായ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും ഉ‍ള്‍നാ‍ട‍ൻ ജലവിഭവങ്ങ‍ളും കേരളത്തിലുണ്ട്.  പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദിക‍ളും അരുവികളും ജൈവ വൈവിധ്യത്തിന് പേരുകേട്ടവയാണ്.

          മാനുഷിക ഇടപെടലുകള്‍ കാരണവും, കാലാവസ്ഥ വ്യതിയാനവും, മറ്റു കാരണങ്ങളാലും ജലാശയങ്ങളി‍ൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളുടെ അളവ് കുറഞ്ഞ് വരുന്നതിനാ‍ൽ ജലകൃഷിയി‍ല്‍ നിന്നും മത്സ്യസമ്പത്ത് വ‍ര്‍ദ്ധിപ്പിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമാണ്.  വര്‍ദ്ധിച്ചുവരുന്ന മത്സ്യത്തിന്റെ ആവശ്യകത നേരിടുന്നതിനും  പ്രകൃതിയി‍ല്‍ നിന്നുള്ള അമിത ചൂഷണം തടയുന്നതിനും ജലകൃഷിയുടെ വളര്‍ച്ച ഏറെ സഹായകമാകും.  മലയാളികള്‍ക്ക് മത്സ്യാഹാരം ഒരു പ്രധാന ഇനമായതിനാ‍ല്‍ ജലകൃഷി മേഖല ഒരു വരുമാന സ്രോതസ്സായികൂടിമാറുന്നു.  ഏറ്റവും വിലകുറഞ്ഞതും, പോഷക സമൃദ്ധമായതുമായ മാംസ്യം അടങ്ങിയിട്ടുള്ള മത്സ്യം ജലകൃഷിയിലൂടെ ധാരാളമായി ലഭ്യമാക്കുന്നതിലൂടെ, പോഷകസുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകും.

          കേരള സര്‍ക്കാ‍ര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം  നൂതനമായ കൃഷിരീതിക‍ള്‍ ഉ‍ള്‍പ്പെടുത്തിക്കൊണ്ട് ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.